Monday, August 26, 2013

എന്റെ കൊച്ചു ബ്ലോഗിന്റെ ഉല്‍ഘാടനം

യാത്രാ ബ്ലോഗ്‌ ലോകത്തേക്ക് എനിക്ക് സ്വാഗതം ! ഞാന്‍ തന്നെ എനിക്ക് സ്വാഗതം പറഞ്ഞു , എനിക്ക് വേണ്ടി വേറെ ആരുമില്ലല്ലോ പറയാന്‍ :(
        യാത്രകള്‍ എനിക്ക് പണ്ടേ ഇഷ്ട്ടമാണ് ,കുറെ ഒക്കെ യാത്രകള്‍ ചെയ്തിട്ടും ഉണ്ട് ,പക്ഷെ അന്നൊന്നും ഈ ബ്ലോഗും ഫൈസ് ബുക്കും ഒന്നും ഇല്ലാത്തതിനാല്‍ അതിനെ കുറിച്ചൊക്കെ എന്തെങ്കിലും ഒക്കെ എഴുതി വെക്കണം എന്ന് തോന്നിയിട്ടില്ല !! പക്ഷെ ഈ അടുത്തായി കുറെ യാത്രാ ബ്ലോഗുകള്‍ ഒക്കെ വായിച്ചപ്പോള്‍ അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്‌ കൊണ്ട് സ്വന്തമായി എഴുതി അത് കൊണ്ട് ആര്‍ക്കെങ്കിലും വല്ല ഉപകാരവും കിട്ടുന്നുവെങ്കില്‍ ഞാന്‍ കൃതാര്‍ഥനായി .:)

     ഞാന്‍ ഒരു നല്ല എഴുത്തുകാരന്‍ പോയിട്ട് ഒരു എഴുത്തുകാരനെ അല്ല ! അത് കൊണ്ട് എന്റെ എഴുത്തില്‍ ഇഷ്ടം പോലെ തെറ്റുകള്‍ കടന്നു കൂടും,അത് വായിക്കുന്നവര്‍ ക്ഷമിക്കുക !! ഒരു കുട്ടി ആദ്യം തന്നെ നടക്കാന്‍ അല്ലല്ലോ പടിക്കുന്നത് ,ആദ്യം കമിഴ്ന്നു നീന്തി,മുട്ട് കുത്തി മെല്ലെ മെല്ലെ എണീറ്റ്‌ ഒരു പാട് തവണ വീണു ഒക്കെ അല്ലെ? അത് പോലെ ഞാനും നടക്കാന്‍ ഉള്ള ശ്രമത്തില്‍ ആണ്, അതിനു മുന്നേ ഉള്ള വീഴ്ചകള്‍ ഒക്കെ നിങ്ങള്‍ ക്ഷമിക്കുക !

         എന്റെ ഈ ബ്ലോഗ്‌ ഒരു വമ്പിച്ച വിജയമാകുവാന്‍ വേണ്ടി നിങ്ങള്‍ എല്ലാവരും പ്രാര്‍ത്തിക്കുക :), നന്ദി ,നമസ്കാരം
വന്നവര്‍ ഒക്കെ എന്റെ ഈ സന്തോഷത്തില്‍ പങ്കു ചേര്‍ന്ന് ഓരോ ചോക്കലൈറ്റ് എടുത്തു കഴിക്കുക .

14 comments:

  1. നൂറു നൂറാശംസകള്‍ (രണ്ടു അമ്പത് ആശംസകളും )

    ReplyDelete
  2. യാത്ര തുടങ്ങൂ ആദ്യം. സപ്പോര്‍ട്ട് ചെയ്യാന്‍ ഇവിടെ ഞങ്ങളൊക്കെ ഉണ്ട്. പേടിക്കേണ്ട.

    ReplyDelete
  3. ഇഞ്ഞ് അന്റീം തരികിട കാണണമല്ലോ നൂറെ ..ആശംസകൾ ...

    ReplyDelete
  4. ഞാന്‍ ആരെന്നുള്ളതിരിച്ചറിവാണ് അതിപ്രധാനം
    ഇവിടെ ശരിക്കുംആരുംവലിയഎഴുത്തുകാരെല്ലാ
    എ ല്‍ കെ ജിയില്‍ നിന്നുംതുടങ്ങിയ നൂറുദ്ദീന്‍ഉയ
    രങ്ങളുടെ പടവുകള്‍താണ്ടാട്ടെ എന്ന് ആശംസിക്കുന്നു

    ReplyDelete
  5. kollallo gadi...appo thudangalle :)

    ReplyDelete
  6. ആശംസകള്‍...തുടങ്ങിക്കൊള്ളു...........നന്നായി വരട്ടെ.

    ReplyDelete
  7. ഞാനും മുട്ടിലിഴയുന്ന ആളാണ്. ഒരേപ്രായക്കാരാകുമ്പോള്‍ പിച്ചിയും തലോടിയും ഇരിക്കാം.

    ReplyDelete